വിഖ്യാത സാഹിത്യകാരന് ദസ്തയെവ്സ്കിയുടെ 'വെളുത്ത രാവുകള്‍ ' എന്ന ചെറുകഥയെ ആസ്പദമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് 'സാവരിയ ' രണ്‍ബീര്‍ കപൂര്‍ സോനം കപൂര്‍ എന്നിവരാണ് പ്രധാന റോളുകളില്‍ അഭിനയിക്കുന്നത് . സംഗീതംകൊണ്ടും ദൃശ്യവിഷ്കാരംകൊണ്ടും മനോഹരമാക്കിയ ഗാനങ്ങള്‍ ഉള്ള സിനിമയാണിത് . 'വെളുത്ത രാവുകളെ' ആധാരമാക്കി നിരവധി സിനിമകള്‍ റഷ്യന്‍ , ഇറ്റാലിയന്‍ ,ഇംഗ്ലീഷ് , ഇറാനിയന്‍ , തമിഴ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങിയിട്ടുണ്ട്